ഒരു ശബ്ദം ഇല്ലാതാക്കാൻ ശ്രമിച്ചു, ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇന്ത്യയുടെ ശബ്ദം: തരൂർ

tharoor

രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയുടെ വിദേശ മാധ്യമ റിപ്പോർട്ടുകൾ പങ്കുവെച്ച് ശശി തരൂർ. ഒരു ശബ്ദം ഇല്ലാതാക്കാൻ അവർ ശ്രമിച്ചു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്ന് തരൂർ ട്വീറ്റ് ചെയ്തു.  രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി കൊണ്ട് ഇന്നലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.

രാഹുലിനെ അയോഗ്യനാക്കിയത് അന്യായമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന ദേശീയ തലത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് ഉന്നതതല യോഗത്തിന് ശേഷം അറിയിച്ചു.
 

Share this story