കോന്നിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ
Apr 11, 2023, 15:33 IST

പത്തനംതിട്ട കോന്നിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഭർതൃമാതാവായ മൻസൂറത്തിനെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24നാണ് കോന്നി കുമ്മണ്ണൂർ സ്വദേശി ഷംന ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തെ തുടർന്നാണ് ഷംന മരിച്ചതെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്.