റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ യുവതി ട്രെയിൻ തട്ടി മരിച്ചു

train
റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതി മരിച്ചു. പാലക്കാട് വാളയാറിലാണ് അപകടം. വാളയാർ സ്വദേശിനിയായ രാധാമണിയാണ്(38) മരിച്ചത്. വെള്ളം എടുക്കുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. യുവതിക്ക് കേൾവി പ്രശ്‌നമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
 

Share this story