കാസർകോട് പിറന്നാൾ ദിനത്തിൽ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു
Sat, 11 Feb 2023

കാസർകോട് തലപ്പാടി തൂമിനാടിൽ ബേക്കറിയിൽ പലഹാരമുണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. തൂമിനാട് ലക്ഷംവീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ജയ ഷീല(24)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ഒരു മണിയോടെയാണ് അപകടം. കർണാടക വിട്ടല സ്വദേശിയാണ് ജയഷീല. ഒരു വർഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തൂമിനാടിൽ എത്തിയത്. ഇന്ന് ജയഷീലയുടെ പിറന്നാൾ കൂടിയായിരുന്നു.