കൊച്ചിയിൽ യുവാവിനെ ഇടിച്ച് നിർത്താതെ പോയത് വനിതാ ഡോക്ടറുടെ കാർ; ഓടിച്ചത് പോലീസുദ്യോഗസ്ഥൻ

car

കൊച്ചിയിൽ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം ഓടിച്ചത് പോലീസുദ്യോഗസ്ഥനാണെങ്കിലും വാഹനത്തിന്റെ ഉടമ മറ്റൊരാൾ. കൊച്ചിയിലെ ഒരു വനിതാ ഡോക്ടറുടേതാണ് കാർ. കേസ് അന്വേഷിക്കുന്ന മട്ടാഞ്ചേരി എസിപി കെആർ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് കടവന്ത്ര സ്‌റ്റേഷനിലെ സിഐ മനു രാജ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു

മെയ് 18ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കടവന്ത്ര എസ് എച്ച് ഒയും വനിതാ ഡോക്ടറും സഞ്ചരിച്ച കാർ ഹാർബർ പാലത്തിൽ സ്‌കൂട്ടർ യാത്രികനായ വിമലിനെ ഇടിച്ച് തെറിപ്പിക്കുകയും നിർത്താതെ പോകുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസുകാർ സിഐയുടെ വാഹനമാണെന്നറിഞ്ഞതോടെ സ്ഥലം വിടുകയും ചെയ്തു. എന്നാൽ സംഭവം വിവാദമായതോടെയാണ് ഉന്നത പോലീസ് സംഘം കേസ് അന്വേഷണം ഏറ്റെടുത്തത്.
 

Share this story