കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

sherly

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർളി മാത്യുവാണ്(45) കൊല്ലപ്പെട്ടത്. ഷേർളിയെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും ഒപ്പമുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 

യുവാവ് കോട്ടയം സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഷേർളിയെ പരിചയമുള്ളവർ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്

ഭർത്താവ് മരിച്ചതിനെ തുടർന്ന് ആറ് മാസം മുമ്പാണ് ഷേർളി കാഞ്ഞിരപ്പള്ളിയിൽ താമസം മാറി എത്തിയത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർളിയുടെ മൃതദേഹം. 


 

Tags

Share this story