ലോഡ്ജിൽ താമസിക്കാനെത്തിയ യുവതിയെ മർദിച്ചു; ലോഡ്ജുടമയും ബന്ധുവും കസ്റ്റഡിയിൽ

Police

കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് നേരെ ലോഡ്ജുടമയുടെ ആക്രമണം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോം ഉടമയായ ബെൻജോയ്, ഷൈജു എന്നിവർ ചേർന്നാണ് യുവതിയെ മർദിച്ചത്. ലോഡ്ജിൽ താമസിക്കാനെത്തിയ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. യുവതിയുടെ പരാതിയിൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു

യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഹോട്ടലിൽ താമസിക്കാനെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പുറത്തുപോയി തിരിച്ചുവന്ന സമയത്താണ് ഹോട്ടൽ ലോബിയിൽ വെച്ച് തർക്കമുണ്ടായത്. ഉടമയുടെ ബന്ധുവായ ഷൈജുവുമായാണ് ആദ്യം തർക്കം നടന്നത്. ഇതിനിടെ ബെൻജോയ് ഇടപെടുകയും യുവതിയുടെ മുഖത്ത് അടിക്കുകയുമായിരുന്നു.
 

Share this story