കോട്ടയം മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതി ചികിത്സക്കിടെ മരിച്ചു

murder
കോട്ടയം മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ് നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. മാലം കാഞ്ഞരത്തുംമൂട്ടിൽ ജൂബിയാണ്(26) മരിച്ചത്. രക്തം വാർന്നു കിടന്ന ജൂബിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലാണ് ജൂബി താമസിച്ചിരുന്നത്. സംഭവസമയത്ത് മക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
 

Share this story