വയനാട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide

വയനാട്ടിൽ നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തിൽ ത്രേസ്യയെന്ന സുജിയാണ്(38) മരിച്ചത്. രണ്ട് ദിവസം മുമ്പാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. യുവതിക്കായി ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്

വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. വിനീഷ് ജോസാണ് സുജിയുടെ ഭർത്താവ്. മൂന്ന് മക്കളുണ്ട്.
 

Share this story