കോട്ടയം പ്രവിത്താനത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

accident
പാലാ തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു(22)വാണ് മരിച്ചത്. പ്രവിത്തനം ചൂണ്ടച്ചേരി റോഡിലായിരുന്നു അപകടം. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹർഷൽ ബൈക്ക് വെട്ടിക്കുകയും നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ഹർഷൽ റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ ഹർഷലിന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു.
 

Share this story