ആലുവ നഗരത്തിൽ കടയുടെ മുന്നിൽ വെച്ച് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
May 15, 2023, 12:17 IST

ആലുവയിൽ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പറവൂർ കവല ആലങ്ങാട്ട് പറമ്പിൽ രതീഷാണ്(40) മരിച്ചത്. ദേശീയപാതയിലെ ഒരു കടയ്ക്ക് മുന്നിൽ വെച്ചാണ് രതീഷ് വിഷം കഴിച്ചത്. ഇയാൾ അസ്വസ്ഥത കാണിച്ച് വീണതോടെ ആളുകൾ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രതീഷിന്റെ ഭാര്യയും കുട്ടിയും പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.