കണ്ണൂർ മലപ്പട്ടത്ത് പാലത്തിൽ നിന്നും പുഴയിൽ വീണ് യുവാവ് മരിച്ചു
Apr 11, 2023, 13:43 IST

കണ്ണൂർ മലപ്പട്ടത്ത് യുവാവ് പുഴയിൽ വീണു മരിച്ചു. പരിപ്പായി സ്വദേശി കെ പി രാജേഷാണ് മരിച്ചത്. മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നുമാണ് രാജേഷ് പുഴയിലേക്ക് വീണത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്.