വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ യുവാവ് വാഹനാപകടത്തിൽ മരിച്ചു

rakesh

തിരുവനന്തപുരം ശ്രീകാര്യത്ത് വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാകേഷാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ശ്രീകാര്യത്ത് വെച്ച് രാകേഷ് ഓടിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്

കാട്ടായിക്കോണം സ്വദേശിനിയുമായി രാകേഷിന്റെ വിവാഹം ഇന്ന് നടക്കാനിരിക്കുകയായിുരന്നു. വിവാഹത്തിന് വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നതിനാൽ രജിസ്റ്റർ വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു രാകേഷ്.

ഇതിനായി രാത്രി ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ രാകേഷിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
 

Tags

Share this story