തൃശ്ശൂരിൽ യുവാവ് കനാലിൽ മുങ്ങിമരിച്ചു; അപകടം നാളെ വിവാഹം നടക്കാനിരിക്കെ
Mar 21, 2023, 15:06 IST

തൃശ്ശൂരിൽ കനോലി കനാലിലെ കരിക്കൊടി ചിറക്കെട്ടിനടുത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് പരേതനായ ഉണ്ണികൃഷ്ണന്റെയും ചാരുലതയുടെയും മകൻ നിധിൻ എന്ന അപ്പുവാണ്(26) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബുധനാഴ്ച നിധിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം. കൂട്ടുകാരെ കാണാനാണ് നിധിൻ കണ്ടശാംകടവിലെത്തിയത്. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കനാലിൽ ഇറങ്ങുകയായിരുന്നു.