കാഞ്ഞങ്ങാട് പോലീസ് വാഹനം കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണുമരിച്ചു

vishnu

കാസർകോട് കാഞ്ഞങ്ങാട് പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ വീണുമരിച്ചു. അമ്പലത്തറ എണ്ണപ്പാറയിലാണ് സംഭവം. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണുവാണ്(24) മരിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഭവം. എണ്ണപ്പാറയിൽ ഫുട്‌ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പോലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു

കളിസ്ഥലത്തോട് ചേർന്നുള്ള കുമാരൻ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് വിഷ്ണു വീണത്. 20 കോൽ താഴ്ചയുള്ള കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല. നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story