ആലപ്പുഴ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊന്നു; ഒരാൾ പിടിയിൽ

felix

ആലപ്പുഴ ചന്തിരൂരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്‌സ്(28)ആണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയാണ് ഫെലിക്‌സ്. വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് ഫെലിക്‌സിനെ സുഹൃത്തുക്കൾ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. ടൈൽസ് ജോലിക്കാരനാണ് ഫെലിക്‌സ്

കഴിഞ്ഞ രാത്രിയാണ് മൂന്നാറിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. തൊട്ടുപിന്നാലെ സുഹൃത്തുക്കൾ ബൈക്കിലെത്തി വിളിച്ചു കൊണ്ടുപോകുകയായിരുന്നു. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ സിമന്റ് കട്ട കൊണ്ട് ഫെലിക്‌സിന്റെ മുഖത്തടിച്ച് ഉപേക്ഷിച്ചെന്നാണ് വിവരം. നാട്ടുകാരാണ് ഗുരുതരാവസ്ഥയിൽ കണ്ട ഫെലിക്‌സിനെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് കേസിലടക്കം പ്രതിയാണ് മരിച്ച ഫെലിക്‌സ്.
 

Share this story