അതിക്രൂര ആക്രമണത്തിന് വിധേയനായി യുവാവ്; ജനനേന്ദ്രിയം മുറിച്ചു, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി
Oct 27, 2025, 11:49 IST
തൃശ്ശൂർ കൊടുങ്ങല്ലൂരിൽ യുവാവിന് ക്രൂര മർദനം. ആലപ്പുഴ തുറവൂർ സ്വദേശി സുദർശനാണ് മർദനമേറ്റത്. സുദർശന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി. ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല.
കൊടുങ്ങല്ലൂരിൽ നഗ്നനായ നിലയിൽ റോഡിലുപേക്ഷിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുദർശന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടായതിനാൽ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തു.
ചേർത്തല മുനീർ വധക്കേസിലെ പ്രതിയാണ് സുദർശൻ. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടായിരുന്നു മുനീറിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതികാരമായിട്ടാകാം ആക്രമണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
