യുവാവിനെ കാറിടിച്ച് നിർത്താതെ പോയ സംഭവം; കടവന്ത്ര സിഐക്കെതിരെ കേസെടുത്തു

car

യുവാവിനെ വാഹനമിടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ കടവന്ത്ര സിഐക്കെതിരെ കേസ്. തോപ്പുംപടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ഹാർബർ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി വിമൽ ജോളിയെയാണ് സിഐ ജിപി മനുരാജ് ഓടിച്ചിരുന്ന കാർ ഇടിച്ചിട്ടത്. 

അപകടത്തിന് ശേഷം നിർത്താതെ പോയ കാർ രണ്ട് കിലോമീറ്റർ അകലെ നാട്ടകാർ തടയുകയായിരുന്നു. സിഐയും വനിതാ സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ബൈക്കോടിച്ചിരുന്ന വിമൽ ജോളിക്ക് കൈയ്ക്കും വയറിനും പരുക്കേറ്റിരുന്നു.
 

Share this story