താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരുക്ക്
May 27, 2023, 10:51 IST

താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന്റെ പരുക്ക്. കട്ടിപ്പാറ സ്വദേശി റിജേഷിനാണ് പരുക്കേറ്റത്. റബർ ടാപ്പ് ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിനാണ് റിജേഷിന് പരുക്കേറ്റത്. അതേസമയം കാട്ടുപോത്ത് എവിടെ നിന്ന് വന്നുവെന്നത് നാട്ടുകാർക്ക് വ്യക്തമായ വിവരമില്ല.