കണ്ണൂർ രാജഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Apr 12, 2023, 10:32 IST

കണ്ണൂർ ചെറുപുഴ രാജഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യനാണ്(21) കൊല്ലപ്പെട്ടത്. രാജഗിരിയിൽ കൃഷിയിടത്തിൽ പരുക്കേറ്റ നിലയിലാണ് എബിനെ കണ്ടത്. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസും.