കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

murder

കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അനിൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നാണ് സൂചന. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. അനിൽകുമാർ ഇന്നലെ രാത്രി മാമോദീസ നടന്ന വീട്ടിൽ പോയിരുന്നു. അവിടെവെച്ച് കുറച്ച് ആളുകളുമായി വാക്കുതർക്കവും സംഘർഷവുമുണ്ടായി. ഇവിടെ നിന്ന് തിരികെ പോയതിന് ശേഷം പിന്നാലെയെത്തിയ സംഘം അനിൽകുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Share this story