നീന്തി മറുകരയിൽ എത്താമെന്ന് പറഞ്ഞ് കുറ്റ്യാടി കനാലിലേക്ക് ചാടിയ യുവാവിനെ കാണാതായി

mungi maranam

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവിനെ കാണാതായി. ആശാരിക്കണ്ടി വാഴയിൽ മീത്തൽ ഗംഗാധരന്റെ മകൻ യദുവിനെയാണ്(24) കാണാതായത്. 

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ്് വരവെ മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയിൽ എത്താമെന്നാണ് യദു പറഞ്ഞത്

മറുകരയിൽ ഏറെ നേരം കാത്തുനിന്നിട്ടും യദു എത്താത്തിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു. രാത്രി തന്നെ ഫയർ ഫോഴ്‌സ് അടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

Share this story