ട്രെയിനിൽ നിന്നും തെറിച്ചുവീണ് കാണാതായ യുവാവിനെ 12 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി

rail

കാസർകോട് ചെറുവത്തൂരിൽ വെച്ച് ട്രെയിനിൽ നിന്നും തെറിച്ചുവീണ് കാണാതായ യുവാവിനെ കണ്ടെത്തി. മാവേലി എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ രാത്രി ചെറുവത്തൂർ വടക്കേ കൊവ്വലിന് സമീപം വീണ കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസിനെയാണ്(33) കണ്ടെത്തിയത്. ശരീരമാസകലം ഗുരുതര പരുക്കേറ്റ നിലയിലാണ് ഇന്ന് രാവിലെ ട്രാക്കിലൂടെ നടന്നുപോയ ഒരാൾ യുവാവിനെ കണ്ടത്

ഇയാൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ലിജോയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പോലീസും നാട്ടുകാരും ചേർന്ന് അർധരാത്രി വരെ ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നു. 12 മണിക്കൂറുകൾക്ക് ശേഷമാണ് യുവാവിനെ കണ്ടെത്തിയത്.
 

Share this story