സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റ സംഭവം; പടക്കമാണ് പൊട്ടിയതെന്ന് ബിജെപി
Updated: Apr 13, 2023, 12:28 IST

കണ്ണൂർ എരഞ്ഞോളിയിൽ സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റ സംഭവത്തിൽ പ്രതികരണവുമായി ബിജെപി. ആർഎസ്എസ്-ബിജെപി പ്രവർത്തകനാണ് പരുക്കേറ്റത്. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ യുവാവിന് പരുക്കേറ്റത് പടക്കം പൊട്ടിയാണെന്ന് ബിജെപി പറയുന്നു.
മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവമായ ശ്രമമാണ്. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഇതിൽ ബിജെപിക്കോ ആർ എസ് എസിനോ ഏതെങ്കിലും തരത്തിൽ ബന്ധമില്ല. ഇതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് പറഞ്ഞു