ഇടുക്കി പൂപ്പാറയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

suicide

ഇടുക്കി പൂപ്പാറയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാറ എസ്റ്റേറ്റ് പടിഞ്ഞാറേക്കുടി സ്വദേശി പൗൾരാജിന്റെ ഭാര്യ മുരുകേശ്വരിയെയാണ് ആളൊഴിഞ്ഞ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച ധ്യാനത്തിന് പോയ ഇവർ രാത്രി തിരികെ പൂപ്പാറയിൽ എത്തിയിരുന്നു. ഇതിന് ശേഷമാണ് കാണാതായത്

ബന്ധുവീടുകളിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സ്ഥലം ഉടമ രാവിലെ കൃഷി ജോലികൾക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 

Share this story