ലോഡ്ജിൽ യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; കുടുംബ ജീവിതത്തിന് തടസ്സം നിന്നതിനാലെന്ന് പ്രതി

devika

കാഞ്ഞങ്ങാട് നഗരത്തിൽ പട്ടാപ്പകൽ ലോഡ്ജ് മുറിയിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ ആദ്യ മൊഴി പുറത്ത്. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി ബി ദേവികയാണ്(34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കർ(34) പിന്നാലെ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു

തന്റെ കുടുംബ ജീവിതത്തിന് ദേവിക തടസ്സം നിൽക്കുന്നതിനാലാണ് കൊലപ്പെടുത്തിയതെന്ന് സതീഷ് പറഞ്ഞു. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ട് പേരും വേറെ വിവാഹം കഴിച്ചു. വിവാഹ ശേഷവും ഇരുവരും തമ്മിൽ ബന്ധം തുടർന്നു. അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായി. സതീഷ് കഴിഞ്ഞ 15 ദിവസമായി കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിലാണ് താമസിക്കുന്നത്

പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനായാണ് ഇന്നലെ ദേവികയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ വെച്ചും ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് ദേവികയെ കഴുത്തറുത്ത് കൊന്നത്. കൊലപാതകത്തിന് ശേഷം മുറി പൂട്ടി പുറത്തിറങ്ങിയ സതീഷ് പോലീസ് സ്‌റ്റേഷനിൽ വൈകുന്നേരം അഞ്ച് മണിയോടെ എത്തി കീഴടങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് പോലീസ് ലോഡ്ജ് മുറിയിലെത്തിയത്.
 

Share this story