കാസർകോട് ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

ratheesh

കാസർകോട് ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മംഗലത്ത് വീട്ടിൽ രതീഷാണ്(40) മരിച്ചത്. വീടിന് സമീപത്ത് സ്വന്തമായി വർക്ക്‌ഷോപ്പ് നടത്തുന്നയാളാണ് രതീഷ്

വർക്ക് ഷോപ്പിന് സമീപത്തെ ഓടയിൽ കമിഴ്ന്ന് കിട്കകുന്ന നിലയിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. സ്‌കൂട്ടർ നിർത്തിയിടുന്നതിന് ഇടയിൽ കാൽ തെന്നി ഓവുചാലിൽ വീണതാകാമെന്നാണ് സംശയം

പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം  കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
 

Share this story