മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

police line

കോട്ടയം മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപാണ് മരിച്ചത്. സിയോൻ കുന്നിലെ റബർ തോട്ടത്തിലാണ് പ്രദീപിനെ മരിച്ച നിലയിൽ കണ്ടത്. പുഞ്ചവയൽ ചേരുതോട്ടിൽ ബീന(65), മകൾ സൗമ്യ എന്നിവരെയാണ് സൗമ്യയുടെ ഭർത്താവ് പ്രദീപ് വെട്ടിപ്പരുക്കേൽപ്പിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. സൗമ്യയുമായി ഏറെനാളായി അകന്നു കഴിയുകയായിരുന്നു പ്രദീപ്. ഞായറാഴ്ച ഇയാൾ സൗമ്യയും ബീനയും താമസിക്കുന്ന വാടക വീട്ടിലെത്തി ഇരുവരെയും വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. നാട്ടുകാരാണ് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ മരിച്ച നിലയിൽ കണ്ടത്


 

Tags

Share this story