Saturday, 14 November 2026 About Us · Contact Us

ബാറിൽ മദ്യപിക്കാൻ ആധാർ: പ്രസ്തവന വളച്ചൊടിച്ചതെന്ന് മന്ത്രി ലിജു

Allegations Of Bribery In The Excise Department Vigilance - ലിജു
എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണം; വിജിലൻസ് അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: മദ്യപിക്കാന്‍ ബാറില്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന തരത്തില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. 23 വയസില്‍ താഴെ പ്രായമെന്ന് സംശയിക്കുന്നവരുടെ പ്രായം പരിശോധിക്കണമെന്നായിരുന്നു താൻ പറഞ്ഞതെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

എല്ലാവരുടെയും ആധാര്‍ കാര്‍ഡ് പരിശോധിക്കാനല്ല പറഞ്ഞത്. പ്രായം കുറഞ്ഞയാളാണ് എന്ന് തോന്നിയാല്‍ ഐഡി കാര്‍ഡ് പരിശോധിക്കണമെന്നാണെന്നും മന്ത്രി. 17, 18 വയസുള്ള കുട്ടികള്‍ മദ്യപിച്ച് വാഹനമോടിച്ച് നാട്ടില്‍ കുടുംബങ്ങളെ അനാഥമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ ബാറുകള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പറഞ്ഞത്. പ്രായം തികഞ്ഞിട്ടില്ലെന്ന് തോന്നുമ്പോള്‍ പ്രായം പരിശോധിച്ച് മാത്രമേ ചെയ്യാവൂവെന്ന് പറയുമ്പോള്‍ വാര്‍ത്ത കൊടുക്കുന്നത് വേറെ രീതിയില്‍ ആണെന്നും മന്ത്രി.

”നിങ്ങളുടെ മുന്നില്‍ ഒരു കാര്യം പറയുമ്പോള്‍ അത് എഡിറ്റേഴ്‌സ് ഡെസ്‌ക് തെറ്റായി വ്യാഖ്യാനിച്ചാല്‍, തെറ്റായി ഒരു കാര്‍ഡ് ചെയ്താല്‍, നിങ്ങളാണ് പറയേണ്ടത് ഇങ്ങനെയല്ല എന്ന്. കേരളത്തില്‍ എഴുപത് വയസുകാരന്‍റെ ഐഡി കാര്‍ഡ് മേടിക്കണമെന്ന് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞാല്‍ പറയുന്നയാളുടെ കോമണ്‍ സെന്‍സ് ഇല്ലായ്മയായിട്ടാണ് ചിത്രീകരിക്കുക. അതുകൊണ്ട് പറയുന്നത് കൊടുക്കുമ്പോള്‍ അതിന്‍റെ സ്പിരിറ്റില്‍ എടുക്കണം”- എം. ലിജു വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

12 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

13 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

14 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

14 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

14 മണിക്കൂർ മുൻപ്