അബ്ദുൽനാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

madani

പിഡിപി നേതാവ് അബ്ദുൽനാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി

വ്യാഴാഴ്ച രാവിലെയോടെ അദ്ദേഹത്തിന് കടുത്ത ശ്വാസതടസ്സം നേരിടുകയായിരുന്നു. ഇതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. 

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
 

Share this story