അഭിമന്യു വധക്കേസ്: കാണാതായ രേഖകളുടെ പകർപ്പ് പരിശോധിക്കാൻ പ്രതിഭാഗത്തിന് അനുമതി

അഭിമന്യു വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായ രേഖകളുടെ പകർപ്പ് പരിശോധിക്കാൻ പ്രതിഭാഗത്തിന് അനുമതി. പ്രോസിക്യൂഷന്റെ പകർപ്പ് പ്രതിഭാഗത്തിന്റെ കയ്യിലുള്ള രേഖകളുമായി ഒത്തുനോക്കാനാണ് അനുമതി ലഭിച്ചത്. മാർച്ച് 30ന് ഉച്ചയ്ക്ക് രണ്ടരക്കാണ് രേഖകൾ പരിശോധിക്കാൻ സമയം അനുവദിച്ചത്

ശിരസ്താർ, അഭിഭാഷകർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്താൻ അനുമതി. കേസിലെ കുറ്റപത്രമടക്കം നഷ്ടപ്പെട്ട 11 രേഖകളുടെ സർട്ടിഫൈഡ് കോപ്പികൾ പ്രോസിക്യൂഷൻ മാർച്ച് 18ന് കോടതിയിൽ ഹാജരാക്കിയിരുന്നു. 

എന്നാൽ പ്രതിഭാഗം ഇതിൽ എതിർപ്പ് അറിയിച്ചു. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരമാണ് രേഖകൾ പുനർനിർമിച്ചതെന്നും ഇത് ചോദ്യം ചെയ്യാൻ പ്രതിഭാഗത്തിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
 

Share this story