ടിപി ചന്ദ്രശേഖരന്റെയും കെകെ രമ എംഎൽഎയുടെയും മകൻ അഭിനന്ദ് വിവാഹിതനായി; വധു റിയ ഹരീന്ദ്രൻ
Jan 24, 2025, 17:38 IST

വടകര എം എൽ എ കെ കെ രമയുടേയും ടി പി ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കോഴിക്കോട് ചാത്തമംഗലം വട്ടോളി പരേതനായ പി സി ഹരീന്ദ്രൻ -കെ വി പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അഭിനന്ദിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. താലികെട്ടിന് ശേഷം വധുവിന്റെയും വരന്റെയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി ടി ഉഷ, ഗോകുലം ഗോപാലൻ, മുൻമന്ത്രി ഇ ചന്ദ്രശേഖരൻ, വടകര എം പി ഷാഫി പറമ്പിൽ, മുൻ എം പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ, എം എൽ എമാരായ പി മോഹനൻ, പി കെ ബഷീർ, യു പ്രതിഭാ, സി കെ ആശ, റോജി എം ജോൺ, അൻവർ സാദത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, വടകര മുൻ എം എൽ എ സി കെ നാണു, വി ടി ബൽറാം, മുൻ എം എൽ എ പാറക്കൽ അബ്ദുള്ള, ഭാഗ്യലക്ഷ്മി, കെ അജിത, സി പി ജോൺ, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോൺ, ബിന്ദു കൃഷ്ണ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2012ൽ ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെടുമ്പാൾ അഭിനന്ദിന് 17 വയസായിരുന്നു. ഒഞ്ചിയത്ത് ഇന്ന് വലിയ സംഘർഷം നിലനിന്നിരുന്നതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നാണ് അഭിനന്ദ് പഠനം പൂർത്തിയാക്കിയത്.