ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്

sathyabhama

ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമ എന്ന നർത്തകി നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സത്യഭാമക്ക് അറസ്റ്റിൽ നിന്ന് താത്കാലിക സംരക്ഷണം കോടതി നേരത്തെ നൽകിയിരുന്നു. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക

മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാകാൻ നിർദേശിക്കുമെന്നും നേരത്തെ സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞിരുന്നു. മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുക്കട്ടെ എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്

സത്യഭാമ പരാമർശം നടത്തിയത് പരാതിക്കാരനുൾപ്പെടുന്ന പ്രത്യേക സമുദായത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയാണെന്ന് വ്യക്തമാണെന്നും നിറത്തെ സംബന്ധിച്ച പരാമർശവും പരോക്ഷമായി പരാതിക്കാരന്റെ ജാതിയെക്കുറിച്ച് പറയുന്നതിന് വേണ്ടിയാണെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
 

Share this story