ലഹരിക്കേസിൽ പെട്ട സിപിഎം നേതാവിനെ രക്ഷിക്കാൻ അധികാരം ദുർവിനിയോഗം ചെയ്യുന്നു: സതീശൻ

satheeshan

ആലപ്പുഴയിലെ ലഹരിക്കേസിൽ ഉൾപ്പെട്ട പാർട്ടി നേതാവിനെ സംരക്ഷിക്കാനും ചേർത്തുനിർത്താനുമായി സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തിക്കൊണ്ടാണ് സതീശൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

ആലപ്പുഴയിൽ അറസ്റ്റിലായ പ്രതികൾ തന്നെയാണ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലും പിടിയിലായത്. അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഷാനവാസ് കുറ്റക്കാരനല്ലെന്നും ഷാനവാസിനെതിരെ തെളിവില്ലെന്നും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. 

സജി ചെറിയാന്റെ പ്രസ്താവന വന്നതിന് പിന്നാലെ ഷാനവാസിന് ക്ലീൻ ചിറ്റ് നൽകി പോലീസ് റിപ്പോർട്ട് നൽകി. എന്നാൽ ഇയാളുടെ മാഫിയാ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത് മാധ്യമങ്ങളിൽ വന്നതാണ്. എന്നാൽ ഷാനവാസിനെതിരെ ഒരു തെളിവുമില്ലെന്നാണ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറയുന്നത്.

ലഹരിവിരുദ്ധ ക്യാമ്പയിന് എക്‌സൈസ് മന്ത്രിയാണ് നേതൃത്വം നൽകുന്നതെങ്കിൽ ഇത്രയും ആത്മാർഥത പോരാ. വേണ്ടപ്പെട്ടവരെ ചേർത്തുപിടിച്ച് ജനങ്ങളെ കബളിപ്പിക്്കാനുള്ള കാമ്പയിൻ നടത്തുന്നത് ആത്മാർഥതയല്ലെന്നും സതീശൻ പറഞ്ഞു.
 

Share this story