പാലോട് പടക്ക നിർമാണശാലയിലെ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

sheeba

തിരുവനന്തപുരം പാലോട് പടക്ക നിർമാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബയാണ്(45) മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയർ വർക്‌സിന്റെ പടക്ക നിർമാണ യൂണിറ്റിൽ തീപിടിച്ചത്. അപകടത്തിൽ നിർമാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരുക്കേറ്റത്

ഇതിൽ ഗുരുതരമായി പരുക്കേറ്റ ഷീബയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിതുര ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
 

Tags

Share this story