ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

accident

എംസി റോഡിൽ വേങ്ങൂർ കിടങ്ങൂർ കവലയിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. കാക്കനാട് സ്വദേശി ഹരി(26) എന്ന യുവാവിനാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറ്റൊരു ബസിന്റെ അടിയിലേക്ക് കയറി. ബൈക്കിലിടിച്ച ബസ് മറ്റൊരു കാറിലിടിച്ചാണ് നിന്നത്

അങ്കമാലി-പെരുമ്പാവൂർ റൂട്ടിലോടുന്ന ലിറ്റിൽ ഫ്‌ളവർ ബസ് യാത്രക്കാരെ കയറ്റുന്നതിനായി സ്റ്റോപ്പിൽ നിർത്തിയതായിരുന്നു. പിന്നാലെ അമിത വേഗതയിലെത്തിയ അങ്കമാലി-മുളങ്കുഴി റൂട്ടിലോടുന്ന ജീസസ് ബസ് മുന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ഇടിച്ചു

ഇടിയുടെ ആഘാതത്തിൽ ബൈക്ക് മുന്നിലുണ്ടായിരുന്ന ബസിന് അടിയിലേക്ക് ഇടിച്ചുകയറി. നാല് വാഹനങ്ങളും അങ്കമാലിയിൽ നിന്ന് കാലടി ഭാഗത്തേക്ക് പോകുകയായിരുന്നു

Share this story