തിരുവനന്തപുരം വിമാനത്താവളത്തിൽ അറ്റകുറ്റ പണിക്കിടെ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
Mar 28, 2023, 12:31 IST

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെ ഹൈമാസ്റ്റ് ലൈറ്റ് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. നോബിൾ, അശോക്, രഞ്ജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്.