ശബരിമല പാതയിൽ കാറും ബസും കൂട്ടിയിടിച്ച് നാല് തീർഥാടകർക്ക് പരുക്ക്
Nov 19, 2019, 10:57 IST
ശബരിമല പാതയിൽ തുലാപ്പള്ളിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ചു. അപകടത്തിൽ നാല് തീർഥാടകർക്ക് പരുക്കേറ്റു. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ