രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം; ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ
Mon, 10 Apr 2023

കോട്ടയം മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ മകൻ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അശ്രദ്ധമായി വാഹനമോടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയർ സഞ്ചരിച്ച ഇന്നോവയുടെ പിന്നിൽ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കൾ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോൺ, ജിൻസ് ജോൺ എന്നിവരാണ് മരിച്ചത്. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നാണ് ബൈക്ക് പിന്നിൽ ഇടിച്ചുകയറിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.