നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തട്ട് ഇളക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു
Wed, 22 Feb 2023

കൊല്ലം ചവറയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തട്ട് ഇളക്കുന്നതിനിടെ തൊഴിലാളി മരിച്ചു. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപത്താണ് അപകടം. പന്മന കോലം സ്വദേശി നിസാറാണ് മരിച്ചത്. തട്ടിളക്കുന്നതിനിടെ തകർന്നുവീണ കോൺക്രീറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.