വീട്ടമ്മയെ പീഡിപ്പിക്കുകയും സ്വർണവും പണവും കവരുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ

sibin
കൂത്താട്ടുകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഇടയാർ അനോക്കൂട്ടത്തിൽ സിബിനെ(28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സിബിൻ പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവരുകയും ചെയ്തു. പിന്നാലെയാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്.
 

Share this story