വിയ്യൂർ സെൻട്രൽ ജയിലിൽ പ്രതികൾക്ക് മർദനം; ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദിച്ചതായി പരാതി

viyyur jail

വിയ്യൂർ സെൻട്രൽ ജയിലിൽ പ്രതികളെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. എൻഐഎ കേസിലെ പ്രതികളായ പിഎം മനോജ്, അസ്ഹറുദ്ദീൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ സൂപ്രണ്ടുമാരോട് ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ എൻഐഎ കോടതി ഉത്തരവിട്ടു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാനും എൻഐഎ കോടതി ഉത്തരവിട്ടു

കഴിഞ്ഞ 13നാണ് ജയിൽ പുള്ളികൾക്ക് മർദനമേറ്റത്. സെല്ലിൽ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദനം. ജയിൽ വാർഡനായ അഭിനവ്, ജോയന്റ് സൂപ്രണ്ട് ശ്രീജിത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് പരാതിയിൽ പറയുന്നത്.
 

Tags

Share this story