കോടതി മുറിയിൽ കരഞ്ഞ് ദയ യാചിച്ച് പ്രതികൾ; നടിയെ ആക്രമിച്ച കേസിൽ വിധി അൽപ്പ സമയത്തിനകം

suni

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കോടതിയിൽ പൂർത്തിയായി. 11.30ഓടെയാണ് ശിക്ഷാവിധിയിൽ വാദം തുടങ്ങിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്ക് മുന്നിൽ അപേക്ഷിച്ചു

ജുഡീഷ്യൽ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ലെന്ന് പറഞ്ഞു കൊണ്ടാണ് കോടതി വാദം കേൾക്കൽ ആരംഭിച്ചത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളു. പക്ഷേ കോടതി നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ലെന്ന് ജഡ്ജി ഹണി എം വർഗീസ് പറഞ്ഞു

മാർട്ടിനും മണികണ്ഠനുമടക്കമുള്ള പ്രതികളാണ് കോടതിയിൽ കരഞ്ഞു കൊണ്ട് ദയ യാചിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്

ഒന്ന് മുതൽ ആറ് വരെ പ്രതികളായ എൻഎസ് സുനിൽ, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വിപി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവരെയാണ് കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
 

Tags

Share this story