തിരുവനന്തപുരം കാരക്കോണത്ത് പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി

Police

തിരുവനന്തപുരം കാരക്കോണത്ത് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. പുല്ലന്തേരി സ്വദേശി ബിനോയി ആണ് ചാടിപ്പോയത്. കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് സംഭവം

കാരക്കോണത്തെ വീട്ടിൽ കയറി യുവാവിനെ ആക്രമിച്ച കേസിലാണ് വെള്ളറട പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന് ശേഷം കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പ്രതിയെ ആശുപത്രിയിൽ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു

ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോലീസുകാരെ കബളിപ്പിച്ചാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
 

Share this story