പാലക്കാട് വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ

ajeesh

പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. മുഹമ്മദ് അജീഷാണ് പിടിയിലായത്. 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

കേസിൽ പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാർ, റോബിൻ, പ്രദീപ് എന്നിവരെ കസബ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 13നാണ് സംഭവം. പ്രതിഭാ നഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയെയാണ് ഇവർ ആക്രമിച്ച് കവർച്ച നടത്തിയത്.
 

Share this story