ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിച്ചേർത്തത് അപ്രതീക്ഷിതം; നിയമപരമായി മുന്നോട്ട് പോകും: പി എസ് പ്രശാന്ത്‌

പ്രശാന്ത്

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ തന്നെ പ്രതിച്ചേർത്ത നടപടി തികച്ചും അപ്രതീക്ഷിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്ത്. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നും ഇതിനെതിരെ നിയമപരമായി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

​കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രശാന്തിന്റെ വാദം. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും, കോടതിയിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിലെ സ്വർണ്ണാഭരണങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, യഥാർത്ഥ പ്രതികളെ മറച്ചുപിടിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags

Share this story