രണ്ട് കൊലക്കേസുകളിൽ പ്രതി, ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങി; വർഷങ്ങൾക്ക് ശേഷം ഷിജു പിടിയിൽ
Jan 6, 2026, 12:03 IST
രണ്ട് കൊലപാതക കേസുകളിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ. മുറിഞ്ഞപാലം സ്വദേശിയും മെഡിക്കൽ കോളേജ് സ്‌റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ഷിജുവിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്
2006ലും 2009ലും മെഡിക്കൽ കോളേജ്, കഴക്കൂട്ടം പോലീസ് സ്‌റ്റേഷൻ പരിധികളിൽ നടന്ന അനീഷ് വധക്കേസിലും സുൽഫിക്കർ വധക്കേസിലും പ്രതിയാണ് ഇയാൾ. രണ്ട് കേസിലും ജാമ്യത്തിലിറങ്ങിയ ശേഷം കുവൈറ്റിലേക്ക് മുങ്ങുകയായിരുന്നു
സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ് പ്രകാരം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നപ്പോഴാണ് പ്രതിയെ പിടികൂടിയത്. ഷിജുവിനെ കഴക്കൂട്ടം പോലീസിന് കൈമാറി.
