പ്രതിയായ മോഹൻലാലിന് എങ്ങനെ കേസ് പിൻവലിക്കണമെന്ന് പറയാനാകും: വിമർശനവുമായി ഹൈക്കോടതി

mohanlal

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാലിന് തിരിച്ചടി. മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ പ്രതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി

പെരുമ്പാവൂർ കോടതി നടപടിക്കെതിരായ സർക്കാർ ഹർജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്. നിയമം എല്ലാവർക്കും ബാധകമാണെന്നും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോയുള്ള വേർതിരിവോ സമൂഹത്തിലെ പദവിയോ മാനദണ്ഡം ആകരുതെന്നും കോടതി നിരീക്ഷിച്ചു

മോഹൻലാൽ നൽകിയ അപേക്ഷ തള്ളിയാണ് കോടതിയുടെ പരാമർശം. കേസിൽ പ്രതിയായ മോഹൻലാലിന് എങ്ങനെ കേസ് പിൻവലിക്കണമെന്ന കാര്യം കോടതിയിൽ ആവശ്യപ്പെടാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു
 

Share this story