ബത്തേരി പോലീസ് സ്‌റ്റേഷനിൽ പീഡന-കൊലപാതക കേസ് പ്രതിയുടെ പരാക്രമം; തലയടിച്ച് പൊട്ടിച്ചു

lenin

സുൽത്താൻ ബത്തേരി പോലീസ് സ്‌റ്റേഷനിൽ പീഡനക്കേസ് പ്രതിയുടെ പരാക്രമം. പോലീസ് സ്‌റ്റേഷനിലെ അലമാരയുടെ ചില്ലിൽ സ്വയം തലയടിച്ച് പൊട്ടിക്കുകയായിരുന്നു. അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം

തലയ്ക്ക് പരുക്കേറ്റ ഇയാളെ ബത്തേരി ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് അമ്പലമൂലയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ. കാമുകിയുടെ ബന്ധുക്കളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. 

17കാരിയെ പാലക്കാട് നിന്നും വയനാട്ടിലെത്തിച്ച് നിരവധി പേർക്ക് കാഴ്ച വെച്ചെന്നാണ് കേസ്. ഈ കേസിൽ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇയാൾ കൊലപാതക കേസിൽ തമിഴ്‌നാട്ടിൽ പിടിയിലാകുന്നത്. തമിഴ്‌നാട്ടിൽ കാമുകിയെ വധിക്കാൻ ശ്രമിക്കുകയും ഇത് എതിർത്ത കാമുകിയുടെ അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും കൊലപ്പെടുത്തിയത്. 


 

Share this story