സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു; പോലീസിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

mohanan

കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. സർക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് പി മോഹനൻ പറഞ്ഞു. സർക്കാരിനെ പൊതുസമൂഹത്തിൽ കരിതേച്ച് കാണിക്കാൻ കമ്മീഷണർ അടക്കമുള്ളവർ ശ്രമിക്കുന്നു

കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടിയാണ്. പാർട്ടി പ്രവർത്തകരുടെ വീടുകളിൽ അസമയത്ത് റെയ്ഡ് നടക്കുന്നു. കേസിൽ പ്രതികളായ പ്രവർത്തകരുടെ കുടുംബങ്ങളെ വേട്ടയാടുന്നു. സ്ത്രീകളെയും കുട്ടികളെയും വേട്ടയാടുന്നു

തീവ്രവാദ കേസുകളിലെ പോലെയാണ് ഈ കേസിലും പോലീസിന്റെ നടപടിയെന്നും പി മോഹനൻ കുറ്റപ്പെടുത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ അടക്കമുള്ള നേതാക്കളാണ് സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിലെ പ്രതികൾ.
 

Share this story